Skip to main content
ഫോട്ടോക്യാപ്ഷൻ: ഏറ്റുമാനൂർ നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ സിച്ച് ഓൺ കർമം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചപ്പോൾ.  സ്‌ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ തോമസ് ചാഴികാടൻ എം.പി. ചൂണ്ടിക്കാണിക്കുന്നു.

ഏറ്റുമാനൂർ നഗരം ഇനി ക്യാമറക്കണ്ണിൽ

കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.
 നിരീക്ഷണക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ നഗരത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഇതുപോലെരു പദ്ധതിക്ക് ഇത്രയും തുക മുടക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണെന്നും ധനകാര്യവകുപ്പിന്റെ പ്രത്യേകഉത്തരവ് വാങ്ങിയാണ് ഏറ്റുമാനൂരിനുവേണ്ടി പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിനൊപ്പം പട്ടിത്താനം ബൈപ്പാസിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ അതോറിട്ടി 96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷനു ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിഞ്ഞാറേക്കര, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത പ്രസിഡന്റ് ആര്യ രാജൻ, കോട്ടയം അഡീഷണൽ എസ്.പി. ഷാജു പോൾ, ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി,  ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, ടോമി പുളിമാൻതുണ്ടം, ജോസ് ഇടവഴിക്കൽ, രാജീവ് നെല്ലിക്കുന്നേൽ, ടോണി നരിക്കുഴി, പി.കെ അബ്ദുൾ സമദ്, ഫാ. ജോസ് മുകളേൽ, മുഹമ്മദ് ബഷീർ അൽ അബ്റാരി, ആർ. ഹേമന്ദ്കുമാർ, എൻ.പി. തോമസ്, എം.കെ. സുഗതൻ, കെ.ആർ. പ്രശാന്ത്കുമാർ, കെ.എ. അനീസ്,  പ്രസാദ് ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോക്യാപ്ഷൻ: ഏറ്റുമാനൂർ നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ സിച്ച് ഓൺ കർമം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചപ്പോൾ.  സ്‌ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ തോമസ് ചാഴികാടൻ എം.പി. ചൂണ്ടിക്കാണിക്കുന്നു.  
 

date