Skip to main content

സുരക്ഷ -2023;  തെരുവുനാടകവുമായി ലീഡ് ബാങ്ക്

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികളെ കുറിച്ച് ബോധ വത്ക്കരണം നടത്തുന്നതിനായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തെരുവു നാടകം സംഘടിപ്പിക്കുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന 'സുരക്ഷ -2023' ക്യാമ്പയിന്റെ ഭാഗമായാണ് തെരുവുനാടകം നടത്തുന്നത്. ഫെബ്രുവരി 24, 25, മാര്‍ച്ച് 3,4 തീയതികളിലായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ നാടകം അവതരിപ്പിക്കും.

ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളുടെയും സഹകരണത്തോടെയാണ്  സുരക്ഷ ക്യമ്പയിന്‍ നടത്തുന്നത്. പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തെരുവുനാടകത്തിലൂടെ ഈ സ്‌കീമുകളുടെ സവിശേഷത കള്‍ സമഗ്രവും ലളിതവുമായി ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ശ്രമം. കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അനില്‍ കുമാറിന്റെ തിരക്കഥയില്‍ റോബിന്‍ വര്‍ഗീസാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ആളുകളും സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ചേര്‍ന്ന് സുരക്ഷ-2023 വിജയിപ്പിക്കണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അഭ്യര്‍ത്ഥിച്ചു.

date