Skip to main content

വനിതാദിനം; ഉപന്യാസ രചന മത്സരവും വനിതാ ദിനാചരണവും

കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി കോട്ടയം ജില്ലയിലെ കോളജ് വിദ്യാർഥിനികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിന് രാവിലെ 10.30 മുതൽ കോട്ടയം ബി.സി.എം. കോളജിൽ വച്ചാണ് മത്സരം. ലിംഗ സമത്വ വികസനം ആസ്പദമാക്കിയായിരിക്കും മത്സരം. മലയാളത്തിലാണ് മത്സരം. വിഷയം മത്സരത്തിന് ഒരുമണിക്കൂർ മുമ്പു നൽകും. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകും. ഒരു കോളജിൽ നിന്ന് ഒരുകുട്ടിക്ക് പങ്കെടുക്കാം. ഗൂഗിൾ ഫോം ലിങ്ക്  ഉപയോഗിച്ച മാർച്ച് അഞ്ചിനു മുമ്പ് രജിസ്റ്റർ ചെയ്യണം. പ്രിൻസിപ്പലിന്റെ സമ്മതപത്രം കോളജ് ലെറ്റർ ഹെഡിൽ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യണം.
വനിതാ ദിനത്തിൽ ബിസിഎം കോളേജിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ സമ്മാനദാനം നടത്തും. ചടങ്ങിൽ പാലിയേറ്റിവ് നഴ്സിംഗ് വിഭാഗത്തിലെ ആദ്യ ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവായ കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് നഴ്സ് വി.എസ് ഷീലാ റാണിയെ ആദരിക്കും.
 മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപെടുന്നവർ  കോളേജ് പ്രിൻസിപ്പലിന്റെ സമ്മതപത്രം സഹിതം https://forms.gle/S5AaFdxns2RdtnEL7 ലിങ്കിൽ റജിസ്റ്റർ ചെയുക. കൂടുതൽ വിവരത്തിനായി cderg...@mail.com എന്ന ഇമെയിലിൽ ബന്ധപ്പെടുക. ഫോൺ: 8606488634,
 

date