Skip to main content
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ കെഎഎസ് ഓഫീസര്‍ രാരാ രാജ് ഉദ്ഘാടനം ചെയ്യുന്നു.

യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ കെഎഎസ് ഓഫീസര്‍ രാരാ രാജ് ഉദ്ഘാടനം ചെയ്തു.
 വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, വ്യവസായ വകുപ്പ് എന്നിവ മുഖേന തൊഴിലില്ലായ്മ ഉള്‍പ്പെടെ ഗൗരവമേറിയ നിരവധി പ്രശ്‌നങ്ങള്‍ക്ക്  വിദ്യാര്‍ഥികളും, സംരംഭകരും അടങ്ങുന്ന യുവതലമുറയുടെ കൂട്ടായ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന നൂതന ആശയങ്ങളിലൂടെ കെ. ഡിസ്‌ക്ക് മുഖേന സര്‍ക്കാരില്‍ എത്തിച്ചു പരിഹാരം കാണുകയാണ് പരിപാടിയുടെ ലക്ഷ്യം.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിച്ചു. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ ഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. ജിക്കു ജെയിംസ് വിഷയാവതരണം നടത്തി. ഐ ഇഡിസി നോഡല്‍ ഓഫീസര്‍മാരായ ഡോ. ബിനോയ്. ടി. തോമസ്, പ്രൊഫ. അജീഷ്. എം തോമസ്, വൈഐപി കോ-ഓര്‍ഡിനേറ്റര്‍ പ്രോഫ. വി.എസ്. ബിജിത്, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. നിജിന്‍ കെ. മാത്യു, കെ. ഡിസ്‌ക് സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജിന്റോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date