Skip to main content

താമരശ്ശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് 18ന്

താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്ത് ഈ മാസം 18ന് രാവിലെ 10ന് താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ്, സര്‍വ്വെ സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട കാര്യങ്ങള്‍ എന്നിവ ഒഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ച് അദാലത്തില്‍ പങ്കെടുക്കുന്ന വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ട് പരിഹാരം കാണും. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും താലൂക്കതല ഓഫീസ് മേധാവികളും അദാലത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  
 

date