Skip to main content

ഇ.ഇ.പി പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കണം  

 

ഇ.ഇ.പി പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കണം  

മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിയ്ക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി) - പദ്ധതിയുടെ  മെഡിക്കൽ/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2022-23 വർഷത്തെ അന്തിമ മുൻഗണന ഗുണഭോക്തൃ പട്ടിക  www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും, ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിലും ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ന്യൂനതയുള്ള അപേക്ഷകർ മാർച്ച് 25 നകം പരിഹരിച്ച് തിരികെ സമർപ്പിക്കണം. പ്രസ്തുത തിയ്യതിക്കുള്ളിൽ ന്യൂനതകൾ പരിഹരിച്ച് ലഭ്യമാക്കാത്തവരെ ഒഴിവാക്കുന്നതും, ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ സാധ്യതാ പട്ടികയിൽ നിന്നും ആനുപാതിക എണ്ണം ഗുണഭോക്താക്കളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതുമാണെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2377786

 

date