Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

പ്രവര്‍ത്തനം നിലച്ചതും റവന്യൂ റിക്കവറി നടപടിയിലുള്ളതും മാര്‍ജിന്‍മണി കുടിശ്ശികയുള്ളതുമായ വ്യവസായ സംരംഭങ്ങള്‍ക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. മെയ് 31നകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.  വായ്പക്കാരന്‍ മരണപ്പെടുകയും ആസ്തികള്‍ ഇല്ലാതായി സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി തുക പൂര്‍ണമായും ഒഴിവാക്കുന്നതാണ്.  കൂടാതെ വായ്പകള്‍ക്ക് പിഴപലിശ പൂര്‍ണമായും ഒഴിവാക്കുകയും  പലിശ ആറ് ശതമാനത്തില്‍ നിജപ്പെടുത്തി മൊത്തം പലിശയുടെ 50 ശതമാനം ഇളവും പ്രഖ്യാപിക്കുകയും ചെയ്തു.  ഒറ്റത്തവണ  തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം തുക ആദ്യ ഗഡുവായും ശേഷിക്കുന്ന തുക ജൂണ്‍ മൂന്നിനകം ഒന്നോ രണ്ടോ ഗഡുക്കളായി അടക്കാനും അനുമതി ലഭിക്കും.  റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, സ്ഥാപനത്തിന്റെ ആസ്തികള്‍ നഷ്ടപ്പെട്ടവര്‍, മാര്‍ജിന്‍മണി അടക്കാന്‍ മുടക്കം വരുത്തിയ വിഭാഗത്തില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം (0497 2700928), താലൂക്ക് വ്യവസായ ഓഫീസ് (തലശ്ശേരി - 9744222911, കണ്ണൂര്‍ - 9497235108, തളിപ്പറമ്പ് - 9446057465)  എന്നിവിടങ്ങളില്‍ ലഭിക്കും.

date