Skip to main content

വികസനമുന്നേറ്റ ജാഥ: സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം 20 മുതല്‍

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'വികസന മുന്നേറ്റ ജാഥ' എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മാര്‍ച്ച് 20ന് രാവിലെ 10ന് കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിക്കും. 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഹ്രസ്വവീഡിയോകള്‍ ജനവാസകേന്ദ്രങ്ങളിലും ജംഗ്ഷനുകളിലും പ്രദര്‍ശന വാഹനമെത്തി എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രദര്‍ശന വാഹനം പര്യടനം നടത്തും.

 

date