Skip to main content
ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പും, രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാന്‍ (ആര്‍ജിഎസ്എ ) യും കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായി കോന്നി ബ്ലോക്കിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജീവനം 2023 ക്വിസ് മത്സരം കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി ഉദ്ഘാടനം ചെയ്യുന്നു.

ജീവനം 2023 ക്വിസ് മത്സരം  

             
  ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പും, രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാന്‍ (ആര്‍ജിഎസ്എ ) യും കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായി കോന്നി ബ്ലോക്കിലെ  കോളജ് വിദ്യാര്‍ഥികള്‍ക്കായി  ജീവനം 2023 ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം എസ്എഎസ് എസ്എന്‍ഡിപി  യോഗം കോളജ് കോന്നിയും രണ്ടാം സ്ഥാനം  മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് കോന്നിയും കരസ്ഥമാക്കി.  കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി ക്വിസ് മത്സരം ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, കോന്നി ബിഡിഒ പി.താര കോളജ് പ്രിന്‍സിപ്പല്‍ ആര്‍.ജ്യോതി, ആര്‍ജിഎസ്എ ജില്ലാ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date