Skip to main content

ലീഗല്‍ അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പില്‍  ലീഗല്‍ അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എൽഎൽബി, പഠനം കഴിഞ്ഞ് എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമബുരുദധാരികൾ ആയിരിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന. പ്രായവരുത്തി 21 -35 വയസ്സ്.  നിയമനകാലാവധി-2 വര്‍ഷം, ഓണറേറിയം പ്രതിമാസം-20000/. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 6783020 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന്  വൈകുന്നേരം 5  മണിക്ക് മുൻപ് സമർപ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് :0495  2370379 , 2370657

date