Skip to main content

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടികള്‍  സന്ദര്‍ശിച്ചു

ഭാരതീയ ചികിത്സ വകുപ്പിന്റെ അരുണിമ, (വിവ- വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്), കിരണം പദ്ധതികളെ സംയോജിപ്പിച്ച് പായം ഗ്രാമ പഞ്ചായത്തിലെ 28 അങ്കണവാടികളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചെന്നകേശ്വറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കുട്ടികളെ പരിശോധിച്ച് ഔഷധ വിതരണം  നടത്തി.  രക്ഷിതാക്കളെയും കുട്ടികളെയും ഉള്‍പ്പെടുത്തി നല്ല ശീലങ്ങള്‍, ആഹാര ശീലങ്ങള്‍, വ്യായാമം എന്നിവയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.  
അങ്കണായുര്‍വേദ സമാപന ചടങ്ങ് പെരുവന്‍ പറമ്പ് അങ്കണവാടിയില്‍  പഞ്ചായത്ത് പ്രസിഡണ്ട് പി രജനി  ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തങ്കമണിയെ ആദരിക്കുകയും മറ്റു ജീവനക്കാരെ അനുമോദിക്കുകയും ചെയ്തു.  മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചെന്നകേശ്വര്‍ വി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഗീത, ഡോക്ടര്‍ അനുശ്രീ, ഡോക്ടര്‍ അഞ്ജലീന, പ്രിയേഷ് കുന്നിരിക്കല്‍, മുസ്തഫ എന്നിവര്‍ സംസാരിച്ചു.

date