Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-03-2023

വയോജന കലാമേള 21ന്  

ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍  വയോജന കലാമേള സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 21 രാവിലെ 9.30ന് കണ്ണൂര്‍  ശിക്ഷക് സദനില്‍ ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന അംഗങ്ങളായ തമ്പാന്‍ മാസ്റ്റര്‍, എം രാഘവന്‍, വിജയന്‍ മാസ്റ്റര്‍, കോങ്കി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്  കലാമേള  ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറും.

താല്‍ക്കാലിക നിയമനം

 

ഹാര്‍ബര്‍ എഞ്ചിനീയറിങ് കണ്ണൂര്‍ ഡിവിഷന്റെ കീഴിലുള്ള മാപ്പിളബേ, അഴീക്കല്‍, തലായ് എന്നീ സബ് ഡിവിഷനുകളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  സിവില്‍ എഞ്ചിനീയറിങ്ങ് ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 31നകം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്‍, ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 17 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2732161.  ഇ മെയില്‍: eeknr.hed@kerala.gov.in.
                                                                                                 

ക്വട്ടേഷന്‍

മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ തുടങ്ങുന്ന ഹൈടെക് ഫിഷ് മാര്‍ട്ടുകളിലേക്ക് കണ്ണൂര്‍ മാപ്പിളബേയിലെ ബേസ് സ്റ്റേഷനില്‍ നിന്നും പച്ച മത്സ്യം ദിവസവും എത്തിച്ചുനല്‍കുന്നതിന് ആവശ്യമായ ഒരു ടണ്‍/മൂന്ന് ടണ്‍ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍  കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 30ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2731257.

 

പ്രീ ബിഡ് മീറ്റിങ് 22 മുതല്‍ 24വരെ

ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള വിവിധ സെന്ററുകള്‍ നടത്തിപ്പിന് നല്‍കുന്നതിനുള്ള പ്രീബിഡ് മീറ്റിങ് മാര്‍ച്ച് 22, 23, 24 തീയതികളില്‍ അതത് സെന്റലുകളില്‍ നടക്കും.  മാര്‍ച്ച് 22ന് മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഉച്ചക്ക് 12 മണിക്കും ധര്‍മ്മടം ടൂറിം സെന്ററിലുള്ള വിവിധ വില്‍പനശാലകള്‍ നടത്തുന്നതിന് ഉച്ചക്ക് രണ്ട് മണിക്കും മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ വൈകിട്ട് 3.30നും മുഴപ്പിലങ്ങാട് ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ് നടത്തുന്നതിന് വൈകിട്ട് നാലിനും മുഴപ്പിലങ്ങാട് ബീച്ചില്‍ സൈക്കിള്‍ സവാരി നടത്തുന്നതിന് വൈകിട്ട് 4.15നും മുഴപ്പിലങ്ങാട് ബീച്ച് എന്‍ട്രി ഫീ കലക്ഷന്‍ വൈകിട്ട് 4.30നും ചേരും.  
മാര്‍ച്ച് 23ന് ടേക്ക് എ ബ്രേക്ക്  ശ്രീകണ്ഠപുരത്ത് ഉച്ചക്ക് രണ്ട് മണിക്കും ഗൈഡന്‍സ് കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൈതല്‍മല ഉച്ചക്ക് മൂന്നിനും 24ന് ചൂട്ടാട് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ രാവിലെ 10.30നും പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം സെന്ററില്‍ ഉച്ചക്ക് 12.30നും  പ്രീബിഡ് മീറ്റിങ് നടക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് ലാബിലെ പൊട്ടിയ ടൈലുകള്‍ മാറ്റി പുതിയ ടൈലുകള്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.   മാര്‍ച്ച് 24ന് വൈകിട്ട് നാല് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍:0497 2780226.

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റി കണ്ണൂരിന്റെ അമൃത് പദ്ധതിയുടെ പൈപ്പ് ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ മാര്‍ച്ച് 21, 22 തീയതികളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ ഡബ്ല്യു എ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

മുട്ടന്നൂര്‍ - എടയന്നൂര്‍ റോഡ് ഉപരിതലം പുതുക്കല്‍ പ്രവൃത്തിയുടെ ഭാഗമായി മാരിയോട്ട് മുതല്‍ എടയന്നൂര്‍ വരെയുള്ള റോഡില്‍ മാര്‍ച്ച് 25 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.  എടയന്നൂര്‍ നിന്നും മുട്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാലോട് വഴിയും മറ്റ് അനുയോജ്യമായ വഴികളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

താല്‍ക്കാലിക നിയമനം

അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  പി എസ് സി അനുശാസിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 22ന് (ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍) 23ന് (ഫാര്‍മസിസ്റ്റ്) രാവിലെ 10.30ന് അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2776485.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജേന്ദ്രനഗര്‍, നരേന്ദ്രദേവ്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ താണ, ആനയിടുക്ക്, ഹരിജന്‍ ഹോസ്റ്റല്‍, ആനയിടുക്ക് കട്ടിങ്ങ്, ശ്രീറോഷ് ആനയിടുക്ക്, കണ്ടിജന്‍സി ക്വാര്‍ട്ടേര്‍സ്, കുട്ടി ബില്‍ഡിങ്ങ്, വെസ്റ്റേണ്‍ കാസില്‍, ഗ്രീന്‍ലൈന്‍ അപ്പാര്‍ട്ട്‌മെന്റ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ചാല്‍, കോടന്നൂര്‍, മാതമംഗലം ടൗണ്‍ എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വൈദ്യുതി മുടങ്ങും.
തയ്യില്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ കാക്കത്തോട്, നീര്‍ച്ചാല്‍ സ്‌ക്കൂള്‍,  ആസാദ് റോഡ് ഭാഗങ്ങളില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഔഷധി, സെന്‍ട്രല്‍ ഏലാംങ്കോട്, ഡയാലിസിസ് സെന്റര്‍, പാലത്തായി അരയാല്‍ തറ, പുഞ്ചക്കര, പാലത്തായി പള്ളി, പാക്കഞ്ഞി, മാസ്റ്റര്‍ പീടിക, എം എന്‍ മനേക്കര  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ന്യൂട്രിമിക്‌സ്, ഫോര്‍സം സോഡ  എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കുന്നാവ്, നന്മ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും   വൈദ്യുതി മുടങ്ങും.

date