Skip to main content

നവകേരളം ഏകദിന ശില്‍പ്പശാല ഇന്ന് (മാര്‍ച്ച് 23)

വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ്  നവകേരള പദ്ധതിയുമായി  സഹകരിച്ച്  തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, ആസൂത്രണ സമിതി പ്രവര്‍ത്തകര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ഇന്ന് (മാര്‍ച്ച് 23) രാവിലെ 10 മുതല്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ സംയോജിത സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. ഹരിതകേരളം, വലിച്ചറിയല്‍ വിമുക്ത ക്യാമ്പയിന്‍, വൃത്തിയുള്ള പൊതു സ്ഥാപനങ്ങള്‍, നെറ്റ് സിറോ കാര്‍ബണ്‍ എമിഷന്‍, ജല ബജറ്റില്‍ നിന്നും ജല സുരക്ഷാ പ്ലാനിലേക്ക് നീരുറവ്, ലൈഫ്, എന്നീ വിഷയങ്ങളില്‍  വിദഗ്ധര്‍ ക്ലാസ്സെടുക്കും.

date