Skip to main content

ലോക ജലദിനം - കുളം നാടിന് സമർപ്പിച്ചു

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായ് ആയിരം കുളങ്ങൾ നാടിന് സമർപ്പിക്കുന്ന പദ്ധതിയുടെ തുണേരി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ  നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ചേലമുക്കിൽ    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള കുളം നാടിന് സമർപ്പിച്ചു.

വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ അധ്യക്ഷയായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.കെ ഇന്ദിര, സുഹറ, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സൽമ രാജു മെമ്പർ മജീദ് എം കെ ,ബി ഡി ഒ ദേവിക, രാജ്‌കുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ, എന്നിവർ പങ്കെടുത്തു.

date