Skip to main content

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ജലദിനാഘോഷം നടത്തി 

 

ലോക ജലദിനത്തിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ  ജലദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു. ജല അവബോധം നൽകിക്കൊണ്ട് പഞ്ചായത്ത്‌ ഓഫീസ് മുതൽ പന്തിരാങ്കാവ് വരെ ബൈക്ക് റാലിയും, കലാജാഥയും, മൈക്ക് അനൗൺസ്മെന്റും നടത്തി.  

മാത്തറ, കുന്നത്തു പാലം, ഒളവണ്ണ ജംഗ്ഷൻ, കൈമ്പാലം, പന്തീരാങ്കാവ് എന്നീ കേന്ദ്രങ്ങളിലാണ് കലാജാഥ അവതരിപ്പിച്ചത്. വ്യത്യസ്ത വാർഡുകളിൽ നിന്ന് 100 ഓളം ആളുകൾ ബൈക്ക് റാലിയിൽ പങ്കെടുത്തു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു രാജൻ പി, സെക്രട്ടറി സുനിൽകുമാർ പി.ജി, ജൽ ജീവൻ മിഷൻ കോർഡിനേറ്റർ മൻസൂർ അലി എന്നിവർ സംസാരിച്ചു. ഒളവണ്ണ പഞ്ചായത്ത്‌ ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ  ഇ.ഡി.എസ് ആണ് പരിപാടി സംഘടിപ്പിച്ചത്.

date