Skip to main content

കൊടും വേനലിൽ ആശ്വാസമായി തണ്ണീർ പന്തൽ

 

കൊടും ചൂടിൽ കൂടരഞ്ഞി അങ്ങാടിയിൽ എത്തുന്നവർക്ക് ദാഹമകറ്റാൻ റീജിയണൽ അഗ്രികൾച്ചർ വെൽഫയർ സോസൈറ്റി തണ്ണീർ പന്തൽ ഒരുക്കി. സഹകരണ വകുപ്പിന്റെ നിർദേശ പ്രകാരം വേനലിൽ അങ്ങാടിയിൽ എത്തുന്നവർക്ക് തണ്ണീർപന്തലിൽനിന്ന് തികച്ചും സൗജന്യമായി സർബത്ത് നൽകും. 

ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജിജി കട്ടക്കയം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.എസ് രവി, ബാങ്ക് ഡയറക്‌ടർ ജലീൽ ഇ.ജെ, കെ.എം മോഹനൻ, സെക്രട്ടറി അനൂപ് കെ.എം, ആദർശ് സോമൻ, സുഗുണൻ എം.ജി തുടങ്ങിയവർ പങ്കെടുത്തു.

date