Skip to main content

ലോക ജലദിനം ആചരിച്ചു

 

ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (സി.ഡബ്യൂ.ആർ.ഡി.എം) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും  സംയുക്തമായി സംഘടിപ്പിച്ച ലോക ജലദിനാചരണം മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജലസ്രോതസ്സുകളെ സംരക്ഷിച്ച്  ജലം ഒരുതരത്തിലും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മേയർ പറഞ്ഞു. ഇതിനായി പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തണമെന്നും മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ചടങ്ങിൽ കെ.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി സുധീർ അധ്യക്ഷത വഹിച്ചു. ഖരക്പൂർ ഐ.ഐ.ടിയിലെ പ്രൊഫസർ ഡോ. രാജേന്ദ്രസിംഗ് മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ മേൽക്കൂര മഴവെള്ള സംഭരണവും കിണർ പരിപോഷണവും, നല്ല കുടിവെള്ളത്തിനായി കിണർജല ശുദ്ധീകരണ മാർഗ്ഗങ്ങൾ, കേരളത്തിലെ കാർഷിക പാരിസ്ഥിതിക മേഖലകളിൽ തെങ്ങിന്റെ വിള ജല ആവശ്യകതകൾ എന്നീ കൈപ്പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ലോക ജലദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. ലോക ബാങ്ക് കൺസൾട്ടന്റ് സി.എസ് രഞ്ജിത്ത്  മുഖ്യപ്രഭാഷണം നടത്തി. ചീഫ് എൻജിനീയർ എം.ശിവദാസൻ, കെരള അഗ്രിക്കൾച്ചർ     യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഡോ. സേവ്യർ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സി.ഡബ്യൂ.ആർ.ഡി.എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ സ്വാഗതവും കെഎസ്‌സിഎസ്‌ടിഇ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ പി. ഹരി നാരായണൻ നന്ദിയും പറഞ്ഞു.

date