Skip to main content

അറിയിപ്പുകൾ 

 

ഒറ്റത്തവണ തീർപ്പാക്കൽ

1986 മുതൽ 2017 മാർച്ച്‌ 31 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്തതും അണ്ടർവാല്യൂവേഷൻ നടപടികൾ നേരിടുന്നതുമായ കേസുകൾ തീർപ്പാക്കുവാൻ രജിസ്ട്രേഷൻ വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച്‌ 31വരെ തുടരും. രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി മുദ്രവിലയുടെ മുപ്പത് ശതമാനം മാത്രം ഒടുക്കിയാൽ മതിയാകും. ഏപ്രിൽ 1മുതൽ ആരംഭിക്കുന്ന റവന്യു റിക്കവറി ഉൾപ്പടെയുള്ള നിയമ നടപടികളിൽ നിന്നും ഒഴിവാകുവാൻ പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ ) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495  2721895 . 

 

അപേക്ഷ ക്ഷണിച്ചു 

വടകര ഐ.സി.ഡി.എസ് പരിധിയിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2023 ജനുവരി 1ന് 46 വയസ്സ് കഴിയാൻ പാടില്ല. ഭിന്നശേഷി വിഭാഗം ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഏപ്രിൽ 10 ന് വൈകിട്ട് 4മണി. കൂടുതൽ വിവരങ്ങൾക്ക് : 0496 2501822, 9188958877,  9496729331

date