Skip to main content
.

ഗ്യാപ്പ് റോഡ് സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ : സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ബൈസണ്‍വാലി - ഗ്യാപ്പ് റോഡിലെ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പരിശോധന നടത്തി .റോഡിന്റെ നിര്‍മ്മാണത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിലും പോരായ്മയുണ്ടെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്‌പോട്ടുകളും തുടര്‍ന്നുള്ള 7 കിലോമീറ്റര്‍ ദൂരവും കളക്ടര്‍ ഷീബ ജോര്‍ജ് , ദേവികുളം സബ്കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം പരിശോധിച്ചു . വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ കടന്നു പോകുന്ന പ്രദേശമാണ് ഗ്യാപ്പ് റോഡ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള സൂചനാ ബോര്‍ഡുകള്‍, റോഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശിക്കുന്ന മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ പി ഡബ്‌ള്യു ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് കളക്ടര്‍ മടങ്ങിയത് .

ചിത്രം - ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ബൈസണ്‍വാലി - ഗ്യാപ്പ് റോഡില്‍ സന്ദര്‍ശനം നടത്തുന്നു

date