Skip to main content
ലോക കാലാവസ്ഥ ദിനത്തോടനുബന്ധിച്ച് കാലാവസ്ഥാ വകുപ്പും കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച കാലാവസ്ഥ ഉപകരണങ്ങളുടെ പ്രദർശനം എയർപോർട്ട് ഡിപ്പാർച്ചർ ടെർമിനൽ പരിസരത്ത് കിയാൽ എം ഡി സി ദിനേശ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കാലാവസ്ഥാ ഉപകരണങ്ങളുടെ പ്രദർശനം നടത്തി

ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മീറ്റിയറോളജിക്കൽ വകുപ്പ് (ഐഎംഡി) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയ്‌റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്‌റ്റേഷൻ എന്നിവ വിമാനത്താവള ടെർമിനൽ പരിസരത്ത് കാലാവസ്ഥാ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കിയാൽ മാനേജിംഗ് ഡയറക്ടർ സി ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥാ വകുപ്പിന്റെ പ്രവർത്തനവും  ഉപകരണങ്ങളുടെ പ്രവർത്തന രീതിയും പൊതുജനങ്ങൾക്ക് കൂടി മനസ്സിലാക്കുന്നതിനാണ് പ്രദർശനം സംഘടിപ്പിച്ചത്.
എയർപോർട്ട് കാലാവസ്ഥ വിഭാഗം മീറ്റിയറോളജിസ്റ്റ് എൻ വിനോദ് കുമാർ, കെ ബൈജു, എയർപോർട്ട് അതോറിറ്റി കമ്മ്യൂണിക്കേഷൻ വിഭാഗം ഇൻ ചാർജ്  ടി എൻ രാജു, എ ടി സി ഇൻ ചാർജ്  പി എസ് ഷമ്മി, ഇലക്ട്രിക്കൽ ഇൻ ചാർജ് ഡി ജി എം അബ്ദുൽസലാം എന്നിവർ സംബന്ധിച്ചു. ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ സയന്റിഫിക് അസിസ്റ്റന്റ് പ്രണവ് ചന്ദ്രൻ, മീറ്റിയറോളജിസ്റ്റുമാരായ രാജീവൻ, പ്രദീപ് കുമാർ, ജയേഷ്, അരുൺ, ഓഫീസ് അസിസ്റ്റന്റ്  സന്തോഷ് കുമാർ എന്നിവർ വിശദീകരിച്ചു.

date