Skip to main content

തീരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരസദസ്സ്: സംസ്ഥാനതല ഉദ്ഘാടനം പൊഴിയൂരിൽ

**തീരസദസ്സ് സ്വാഗതസംഘം രൂപീകരണവും പൊഴിയൂർ എ.വി.എം കനാൽ നവീകരണ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

തീരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി പരിഹരിക്കുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരസദസ്സ് നടത്തുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 23 ന് പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.  തീരസദസ്സ് സ്വാഗത സംഘ രൂപീകരണ യോഗവും പൊഴിയൂർ എ.വി.എം കനാൽ നവീകരണ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. തീര സദസ്സിൻ്റെ വിപുലമായ നടത്തിപ്പിന് കെ ആൻസലൻ എം എൽ എ രക്ഷാധികാരിയായി സ്വാഗത സംഘവും രൂപീകരിച്ചു.

ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച്  ഏപ്രില്‍ 24 മുതൽ മേയ് 28 വരെയുള്ള ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. തീരദേശ മേഖലയിൽ താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താനുള്ള വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്.

ചടങ്ങിൽ കെ അൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊഴിയൂർ എ.വി.എം കനാൽ നവീകരണത്തിനായി രണ്ട് കോടി രൂപയാണ്  പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്ത്  വകയിരുത്തിയിരിക്കുന്നത്. വർഷങ്ങളായി മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ് പൂവാർ മുതൽ കുളച്ചൽ വരെ ദൈർഘ്യമുള്ള എ.വി.എം കനാൽ.

date