Skip to main content

ലോക ക്ഷയരോഗ ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി ബി ആൻഡ് എയ്ഡ്സ് കൺട്രോൾ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഐ എം എ ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡി എം ഒ എം പി ജീജ അദ്ധ്യക്ഷത വഹിച്ചു. 'അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ ക്ഷയരോഗ ദിനം ആചരിക്കുന്നത്. 2025 ഓടെ ക്ഷയരോഗമുക്ത കേരളം സാധ്യമാക്കുന്നതിന് ക്ഷയരോഗികളെ കണ്ടെത്തി സൗജന്യ ചികിത്സ നൽകുന്നതോടൊപ്പം രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിൽ ക്ഷയരോഗ സാധ്യത പരിശോധിച്ച് പ്രതിരോധ ചികിത്സ നൽകുകയും ചെയ്യുന്നു.
ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ ക്ഷയരോഗ സന്ദേശം നൽകി. എൻ എച്ച് എം ഡി പി എം ഡോ.പി കെ അനിൽകുമാർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി ബി ആൻഡ് ചെസ്റ്റ് ജില്ലാ ടി ബി സെന്റർ ജൂനിയർ കൺസൾട്ടന്റ് ഡോ.കെ എം ബിന്ദു ക്ഷയരോഗ ബോധവത്കരണ ക്ലാസെടുത്തു. പയ്യാമ്പലം ബീച്ചിൽ ക്ഷയരോഗ ബോധവത്കരണ കൂട്ടയോട്ടവും സൂംബാ ഡാൻസും സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
 

date