Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-03-2023

ഉയർന്ന വേതനത്തിൽ പെൻഷൻ: മെയ് മൂന്ന് വരെ ഓപ്ഷൻ നൽകാം

2014 സെപ്റ്റംബർ ഒന്നിന് മുമ്പ് വിരമിക്കുകയും വിരമിക്കുന്നതിന് മുമ്പ് ഖണ്ഡിക 11(3) പ്രകാരം ഓപ്ഷൻ നൽകുകയും ചെയ്ത ജീവനക്കാരിൽ ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുള്ളവർക്ക് ഓപ്ഷൻ സാധൂകരിക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തൊഴിലാളി സംഘടനകൾ/ തൊഴിലുടമകളുടെ ആവശ്യപ്രകാരം ജോയിന്റ് ഓപ്ഷനുകൾ സാധൂകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മെയ് മൂന്ന് വരെ നീട്ടിയതായി റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ അറിയിച്ചു.  വെബ്സൈറ്റ്: https://unifiedportal-mem.epfindia.gov.in/memberinterface/

താലൂക്ക് വികസന സമിതി

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് തലശ്ശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം മാർച്ച് 27ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

റവന്യൂ വകുപ്പ് മന്ത്രി 29ന് ജില്ലയിൽ

റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ മാർച്ച് 29ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.  വൈകിട്ട് മൂന്ന് മണി - കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം, 4 മണി - മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം, 5.30 - വെള്ളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം.

കുരുന്നുകള്‍ക്ക് സ്‌നേഹത്തിന്റെ ഒരവധിക്കാലമേകാൻ അവസരം

ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ബാലനീതി നിയമ പ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ സംരക്ഷിക്കപ്പെടുന്നതും അവധിക്കാലത്ത് കുടുംബാംഗങ്ങളോടൊപ്പം പോകാന്‍ സാധിക്കാത്തതുമായ കുട്ടികള്‍ക്ക് അവരെ സ്വീകരിക്കാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സലിങ്ങും കുട്ടികളുമായി കൂടിക്കാഴ്ചക്കും അവസരമൊരുക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവു പ്രകാരമായിരിക്കും വെക്കേഷന്‍ ഫോസ്റ്റര്‍ പദ്ധതി വഴി കുട്ടികളെ താല്‍ക്കാലികമായി നല്‍കുന്നത്.
താല്‍പര്യമുള്ളവര്‍  മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2967199, 9446405546
വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പര്‍-എസ് 6, രണ്ടാം നില, തലശ്ശേരി-670104.

ഗതാഗതം നിരോധിച്ചു

കണ്ണൂര്‍  കൂത്തുപറമ്പ്  റേഡില്‍ മൂന്നാം പാലത്തിന്റേ അനുബന്ധ റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ 10 ദിവസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.  കണ്ണൂരില്‍ നിന്നം കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ ചാല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല - തന്നട -  പൊതുവാച്ചേരി ആര്‍ വി മൊട്ട മൂന്നുപെരിയ വഴി കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ പ്രവേശിക്കേണ്ടതാണെന്നും കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്കു വരുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പാറപ്രം, മേലൂര്‍ക്കടവ്, കാടാച്ചിറ വഴി കണ്ണൂരിലേക്ക് പോകേണ്ടതാണെന്നും പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആലക്കോട് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 25ന് രാത്രി ഏഴ് മണി വരെ പഴയപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പി ഡബ്ല്യു ഡി പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അരങ്ങം-നെല്ലിപ്പാറ-തടിക്കടവ് വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും പോകേണ്ടതാണ്.

വിചാരണ മാറ്റി

മാര്‍ച്ച് 25ന് കലക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഏപ്രില്‍ നാലിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ 2022 ഒക്‌ടോബറില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന മാര്‍ച്ച് 28ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നടത്തും.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ഹാള്‍ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവ പരിശോധനക്ക് ഹാജരാക്കണം.  ഫോണ്‍: 0497 2700167.

അപേക്ഷ ക്ഷണിച്ചു

നെരുവമ്പ്രം ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ നേരിട്ടോ www.polyadmission.org/ths എന്ന വെബ്സൈറ്റ് വഴിയോ ഏപ്രിൽ അഞ്ച് വരെ സമർപ്പിക്കാം.  ഫോൺ: 9400006495, 0497 2871789.

ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു

തലശ്ശേരി മലബാർ കാൻസർ സെന്ററി (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്)ലേക്ക് പാർട്ട് ടൈം വിസിറ്റിങ് കൺസൾട്ടന്റായി ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു. ആവശ്യമായ യോഗ്യതയുള്ള താൽപര്യമുള്ളവർ ഏപ്രിൽ അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490 2399207.

ബാങ്കിംഗ് അവലോകന സമിതി യോഗം  29ന്

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം മാർച്ച് 29ന് രാവിലെ 10.30ന് കണ്ണൂർ ഫോർട്ട് റോഡിലെ കനറാ ബാങ്ക് ഹാളിൽ ചേരും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് എസ് എസ് എൽ സി/ പ്ലസ്ടു/ വി എച്ച് എസ് ഇ/ ഡിഗ്രി/ ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  ഫോൺ: 8301098705.

ക്വട്ടേഷൻ

ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0497 2700078.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ പഴയ പോസ്റ്റ് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്മാടം, കൈപ്പക്കയില്‍ മെട്ട, കൈപ്പക്കയില്‍ മെട്ട പള്ളി, കോയ്യോട്ട് പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 25 ശനി  രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും

date