Skip to main content

ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

ലോക ക്ഷയരോഗ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടന്ന ക്ഷയരോഗ ദിനാചരണ പരിപാടികള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ ജില്ലാ ടി.ബി ഓഫീസര്‍മാരായ ഡോ.സിറിയക് ആന്റണി, ഡോ.രവി പ്രസാദ്, എസ്.ടി.എസ്മാരായ പി.വി.രാജേന്ദ്രന്‍, സി.സുകുമാരന്‍, എ. കെ.ബാലന്‍, ഡോട്സ് പ്രൊവൈഡര്‍മാര്‍, ക്ഷയരോഗ നിര്‍മ്മാര്‍ജജന പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനങ്ങള്‍ കാഴ്ച്ചവെച്ചവര്‍, ക്ഷയരോഗമുക്തരായ  ടിബി ചാമ്പ്യന്മാര്‍ എന്നിവരെ ആദരിച്ചു. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ  ഭാഗമായി കാസര്‍കോട്  ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജനം  എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഷോര്‍ട്ട് വീഡിയോ മത്സരത്തില്‍  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ബേഡഡുക്ക താലൂക്ക് ആശുപത്രി, പടന്ന കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

രാവിലെ ചുള്ളിക്കര ജംഗ്ഷനില്‍ നിന്നും നടന്ന റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം.ലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്തു.  ചലച്ചിത്ര സംവിധായകന്‍  അമീര്‍ പള്ളിക്കല്‍ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി.രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി.ബി. ഓഫിസര്‍ ഡോ.എ.മുരളീധര നല്ലൂരായ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി.ചാക്കോ, മെമ്പര്‍മാരായ ബി.അജിത്ത് കുമാര്‍, കൃഷ്ണ കുമാര്‍, കാഞ്ഞങ്ങാട് ഐ.എ.പി പ്രസിഡന്റ് ഡോ.ബിപിന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ.റിജിത് കൃഷ്ണന്‍, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് ടിബി ഡോ.പ്രവീണ്‍ എസ് ബാബു, കാസര്‍കോട് ടിബി യൂണിറ്റ് എം.ഒ.ടി.സി ഡോ.നാരായണ പ്രദീപ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ ചാര്‍ജ് പി.കുഞ്ഞികൃഷ്ണന്‍ നായര്‍, ജില്ലാ എം.സി.എച്ച് ഓഫിസര്‍ എന്‍.ജി. തങ്കമണി എന്നിവര്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷോ കുമാര്‍ നന്ദിയും പറഞ്ഞു.

എല്ലാ വര്‍ഷവും മാര്‍ച്ച് 24 ന് ലോകക്ഷയ രോഗ ദിനാചരണമായി ആചരിച്ചു വരുന്നു. ക്ഷയരോഗത്തിന് കാരണമായ മൈക്കോ ബാക്ടീരിയം ട്യൂബര്‍ക്യൂ ലോസീസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയതിന്റെ വാര്‍ഷിക ദിനത്തിലാണ് ലോക ക്ഷയരോഗ ദിനാചരണമായി ആചരിച്ച് വരുന്നത്.  അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം എന്നതാണ്  ഈ വര്‍ഷത്തെ ക്ഷയരോഗദിന സന്ദേശം.  2025ഓട് കൂടി ക്ഷയരോഗമുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കുവാന്‍  സംസ്ഥാന ആരോഗ്യ വകുപ്പ്  ജനകീയ, പൊതു, സ്വാകാര്യ പങ്കാളിത്തത്തോടെ തീവ്രയത്നം നടത്തുകയാണ്. ഈ യഞ്ജത്തില്‍ ജില്ലയിലെ മുഴുവനാളുകളും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.

date