Skip to main content

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി: മൊബൈല്‍ അദാലത്തും നിയമ ബോധവത്ക്കരണ ക്ലാസും 28 മുതല്‍

 

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിയമസഹായം വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 23 വരെ അതത് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൊബൈല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. സ്വത്ത് തര്‍ക്കം, കുടുംബപ്രശ്നങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പരാതികള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവയാണ് തീര്‍പ്പാക്കുക. അദാലത്തുമായി ബന്ധപ്പെട്ട് ഓരോ ബ്ലോക്കിനും കീഴിലുള്ള പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജാഗ്രതാ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കായി നിയമ ബോധവത്ക്കരണ ക്ലാസുകളും സൗജന്യ നിയമസഹായത്തിനുള്ള അപേക്ഷ ഫോറത്തിന്റെ വിതരണവും ഉണ്ടാകും. സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍, വികലാംഗര്‍, മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് സൗജന്യ നിയമസഹായത്തിന് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായോ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസുമായോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായോ ബന്ധപ്പെടുക.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട്: 9188524181
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, മണ്ണാര്‍ക്കാട്: 9188524182
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ഒറ്റപ്പാലം: 9188524183
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി,ആലത്തൂര്‍: 9188524184
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ചിറ്റൂര്‍: 9188524185

date