Skip to main content

പി.എസ്.സി അഭിമുഖം 31 ന്

 

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മാധ്യമം, ഒന്നാം എന്‍.സി.എ ഈഴവ കാറ്റഗറി നമ്പര്‍ 330/2021, ഒന്നാം എന്‍.സി.എ വിശ്വകര്‍മ്മ കാറ്റഗറി നമ്പര്‍ 331/2021) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് അപേക്ഷിച്ചവര്‍ക്ക് മാര്‍ച്ച് 31 ന് തിരുവനന്തപുരം, പട്ടം സംസ്ഥാന പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസല്‍ പ്രമാണങ്ങളുമായി എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

date