Skip to main content

ഊട്ടറ പഴയപാലം 27 മുതല്‍ ചെറിയവാഹനങ്ങള്‍ക്ക് തുറന്നുനല്‍കും

 

കൊല്ലങ്കോട് ഊട്ടറ പഴയപാലത്തിന്റെ രണ്ടാമത്തെ സ്പാനില്‍ താത്ക്കാലിക പുനരുദ്ധാരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി മാര്‍ച്ച് 27 മുതല്‍ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ മാത്രം കടന്നുപോകുന്ന രീതിയില്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. സ്പാനില്‍ അപകടകരമായ വിധത്തില്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. വലിയ വാഹനങ്ങളുടെ നിയന്ത്രണത്തിന് മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള ട്രാഫിക് ബാരിയറും സൂചന ബോര്‍ഡുകളും പാലത്തിന്റെ ഇരുവശങ്ങളിലും ഊട്ടറ പാലത്തിലേക്ക് എത്തുന്ന പ്രധാന ജങ്ഷനായ കൊല്ലങ്കോട്, ഊട്ടറ എന്നിവിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍: 9072639521.

date