Skip to main content
ഫോട്ടോ അടിക്കുറിപ്പ് - പൊതുകുളം - തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പുനരുദ്ധരിച്ച ചെമ്പരകം പൊതുകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.എസ്. ബിനോയി ഉദ്ഘാടനം ചെയ്യുന്നു.

ചെമ്പരകം പൊതുകുളം പുനരുദ്ധരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മപദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി  ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിച്ച തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ചെമ്പരകം പൊതുകുളം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രശ്മി ആര്‍ നായര്‍, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിസിലി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ ലത ചന്ദ്രന്‍,  റെന്‍സിന്‍ കെ രാജന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എ. അപര്‍ണ, എംജിഎന്‍ആര്‍ഇജിഎസ്  അക്കൗണ്ടന്റ്  ജി. ഗ്രീഷ്മ, തൊഴിലുറപ്പു തൊഴിലാളികള്‍,  മേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                    
   (പിഎന്‍പി 910/23)
 

date