Skip to main content

പാര്‍പ്പിടമേഖലയ്ക്കു പ്രാധാന്യം നല്‍കി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്

പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യമേകി കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 14,38,14,522 രൂപ വരവും 14,25,13,38 രൂപ ചെലവും 1301138 രൂപ നീക്കുബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അവതരിപ്പിച്ചു. ലൈഫ്ഭവന പദ്ധതിയില്‍ 3.79 കോടിയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ 69 ലക്ഷം, തെരുവുവിളക്ക് പരിപാലനത്തിന് 12 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 14 ലക്ഷം, ശുചിത്വ-മാലിന്യ പരിപാലനത്തിന് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദാരിദ്ര്യ ലഘുകരണ മേഖലയ്ക്ക് 1.25 കോടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ മനുഭായി മോഹന്‍, ബെന്‍സി അലക്സ്, ലൈസാമ്മ സോമര്‍, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റര്‍, ജോളി റെജി, കെ.ബി. രാമചന്ദ്രന്‍, മോളി കുട്ടി ഷാജി, ടി.ടി. മനു, ഗീത ശ്രീകുമാര്‍, റെജി ചാക്കോ, സെക്രട്ടറി പി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    (പിഎന്‍പി 938/23)

 

date