Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതി, യുവാക്കളെ വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും പങ്കാളികളാക്കി ജോലി പരിചയമാര്‍ജിക്കുന്നതിനും വികസന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അവസരമൊരുക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി നിയമ ബിരുദമുള്ളവരെ ലീഗല്‍ അസിസ്റ്റന്റുമാരായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍: ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യത -എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതിവികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21-35. പ്രതിമാസ ഓണറേറിയം 20,000 രൂപ.
നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി രണ്ട് വര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ  ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍,  ജില്ലാ പട്ടികജാതിവികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ - 0468 2322712.
    (പിഎന്‍പി 941/23)

date