Skip to main content

ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിസ്വീകരിക്കുന്നതിന്  ജില്ലയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍, നിരോധിതവസ്തുക്കളായ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍,കോട്ടഡ് പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍,തോരണങ്ങള്‍ മുതലായവയുടെ ഉപയോഗം, വില്‍പ്പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, കിടാരത്തില്‍ ക്രിസ് ടവര്‍, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ അറിയിക്കാം. ഇ-മെയില്‍ enfocomplaintcellpta@gmail.com.ഫോണ്‍- 0468 2322014.

date