Skip to main content

രജത ജൂബിലി സ്മാരക പരിശീലന ഹാള്‍ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് സ്പീക്കര്‍ എ.എന്‍.ഷസീര്‍ നിര്‍വ്വഹിക്കും

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ രജത ജൂബിലി സ്മാരക പരിശീലന ഹാളിന്റെ ഉദ്ഘാടനവും കാഞ്ഞങ്ങാട് ബ്ലോക്ക് വളപ്പില്‍ സ്ഥാപിച്ച രജത ജൂബിലി സ്മാരക ശില്പത്തിന്റെ അനാച്ഛാദനവും അംഗീകൃത ലൈബ്രറികള്‍ക്കുള്ള പുസ്തകം ഫര്‍ണിച്ചര്‍ വിതരണവും ഏപ്രില്‍ ഒന്നിന് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനാകും. മഹാത്മാഗാന്ധി പ്രതിമ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അനാച്ഛാദനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, സ്ഥിരം സമിതി അധ്യക്ഷന്‍ എം.അബ്ദുല്‍ റഹ്‌മാന്‍, എം.കെ.വിജയന്‍, കെ.സീത തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ശില്പി ചിത്രന്‍ കുഞ്ഞിമംഗലമാണ് ജനകീയാസൂത്രണ രജത ജൂബിലി ശില്പവും മഹാത്മാഗാന്ധി പ്രതിമയും നിര്‍മ്മിച്ചത്.

date