Skip to main content

പ്രവേശന പരീക്ഷ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023-24 അധ്യയന വർഷത്തേക്ക്  6, 7 എന്നീ ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ/പട്ടികജാതി വിഭാഗത്തിലെ അർഹരായ പെൺകുട്ടികൾ ഏപ്രിൽ 25ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഉള്ള അപേക്ഷ പ്രവേശന പരീക്ഷാ സമയത്ത് ഹാജരാക്കേണ്ടതാണ്. രക്ഷാകർത്താക്കളുടെ വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0 4 7 1 2 5 9 7 9 00 എന്ന നമ്പറിലോ 9 4 9 5 8 3 3 9 3 8 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date