Skip to main content

എന്റെ കേരളം 2023-പ്രദര്‍ശന വിപണന മേള തൊഴില്‍ അന്വേഷകര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യത്തോടെ ജോബ് ഡ്രൈവ് എപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാനും അവസരം

 

ഏപ്രില്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ജോബ് ഡ്രൈവ്. ഏപ്രില്‍ 11, 12 തീയതികളില്‍ സ്പോട്ട് രജിസ്ട്രേഷനും 13 ന് കൂടിക്കാഴ്ചയും നടക്കും. പ്ലസ് ടു, ബിരുദക്കാര്‍ക്കാണ് അവസരം. രജിസ്ട്രേഷന് എത്തുന്നവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും.
ജോബ് ഡ്രൈവിന് പുറമേ സ്റ്റാളില്‍ ഏപ്രില്‍ 15 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, പുതുക്കല്‍ എന്നിവയ്ക്കും അവസരമുണ്ട്. എല്ലാ രജിസ്ട്രേഷനും സൗജന്യമാണ്. അസല്‍ രേഖകള്‍ കൊണ്ടുവരണം. കൂടാതെ സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, കെസ്റു-മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍, ഈ പദ്ധതികള്‍ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

date