Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: പത്തായപ്പുരയും ഓട്ടുരുളിയില്‍ വിഷുക്കണിയം ഒരുക്കി കൃഷിവകുപ്പ്

പാലക്കാടിന്റെ കാര്‍ഷിക സമൃദ്ധിയെ അടയാളപ്പെടുത്താന്‍ പത്തായപ്പുരയും ഓട്ടുരുളിയില്‍ വിഷുക്കണിയും ഒരുക്കി കൃഷി വകുപ്പ്. പത്തായത്തിനുള്ളില്‍ സ്ഥാപിച്ച ഓട്ടുരുളിയിലെ വിഷുക്കണി ജനപ്രിയ സെല്‍ഫി പോയിന്റായി മാറുകയാണ്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് കൃഷി വകുപ്പ് സ്റ്റാളൊരുക്കിയിരിക്കുന്നത്. ആയില്യം മകത്തെ ഓര്‍മ്മപ്പെടുത്തി കളമെഴുത്തിനൊപ്പം ചാണകമെഴുകിയ നെല്‍ക്കതിര്‍, പഴമയിലേക്ക് തിരികെ നടത്തുന്ന റാന്തല്‍, ക്രാഫ്റ്റ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വിഷുക്കാഴ്ചയ്ക്ക് മനോഹാരിത കൂട്ടുന്നതോടൊപ്പം കാണികളിലും കൗതുകം നിറയ്ക്കുന്നു. നിറപറയും കണിവെള്ളരിയും കൊന്നപ്പൂവും നാളികേരവും കണ്ണാടിയും പച്ചക്കറികളും ഫലവര്‍ഗങ്ങളും കൊണ്ട് സമ്പുഷ്ടമായ കണിയുടെ മുന്നില്‍ നിന്നും ചിത്രമെടുക്കാന്‍ നിരവധി പേരാണ് എത്തുന്നത്.

date