Skip to main content
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ സ്റ്റാള്‍.

വികസനകാഴ്ചകളും വിനോദവുമൊരുക്കി പി.ആര്‍.ഡി സ്റ്റാള്‍ സെല്‍ഫിയെടുക്കാന്‍ 360 ഡിഗ്രി വീഡിയോ ക്യാം, തത്സമയ ക്വിസ് മത്സരം, സമ്മാനം

വികസനത്തിന്റെ നേര്‍ക്കാഴ്ചകളും വിനോദവും ഒരുക്കി എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് സ്റ്റാള്‍. കേരളം കൈവരിച്ച വികസന നേട്ടങ്ങള്‍ അടയാളപ്പെടുത്തി ഒരുക്കിയ ചിത്രങ്ങളും വീഡിയോകളും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ചിത്രങ്ങള്‍ക്ക് താഴെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ വികസനനേട്ടങ്ങളുടെ ഉള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.  വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പെന്‍ഷന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കോവിഡ് വാക്സിനേഷന്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേള കാണാന്‍ എത്തുന്നവരെ ആകര്‍ഷമാക്കി മേളയില്‍ താരമായിരിക്കുകയാണ് പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ ഫോട്ടോ സ്പിന്‍ 360 ഡിഗ്രി വീഡിയോ ക്യാം. ഫോട്ടോ സ്പിന്നില്‍ എടുക്കുന്ന വീഡിയോ തത്സമയം ക്യു.ആര്‍ കോഡില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവുമുണ്ട്. സന്ദര്‍ശകര്‍ക്കായി 'ഡിജിറ്റല്‍ ക്വിസ്'മത്സരവും ഒരുക്കിയിട്ടുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിയിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്.
 

date