Skip to main content

ക്വട്ടേഷന്‍

ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 3 മാസത്തേക്ക് ഏകദേശം 2000 കി.മീ ഓടുന്നതിനാണ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 14. ക്വട്ടേഷന്‍ തുറക്കുന്ന തീയതി ഏപ്രില്‍ 17, 11.00 മണി. ക്വട്ടേഷന്‍ നല്‍കുന്ന വ്യക്തിയോ അയാള്‍ നിയോഗിക്കുന്ന പ്രതിനിധിയോ ക്വട്ടേഷന്‍ തുറക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടാവണം. കുറഞ്ഞ തുക രേഖപ്പെടുത്തിയ വ്യക്തിയുടെ ക്വട്ടേഷനായിരിക്കും സ്വീകരിക്കുക. ക്വട്ടേഷനുകള്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം.

date