Skip to main content
സംസ്ഥാനത്ത് ജല ബജറ്റിങിന് തുടക്കം- മുഖ്യമന്ത്രി  കുട്ടംപേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചു

സംസ്ഥാനത്ത് ജല ബജറ്റിങിന് തുടക്കം- മുഖ്യമന്ത്രി കുട്ടംപേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചു

 

ഓരോ പ്രദേശത്തെയും ജല ലഭ്യതയും ജലത്തിന്റെ ഉപഭോഗവും കണക്കാക്കി സംസ്ഥാനത്ത് ജലബജറ്റിങിന് തുടക്കം കുറിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജലബജറ്റിങ് നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹരിക്കണമെന്നും പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂര്‍ ആറ് നാടിനു സമര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടംപേരൂര്‍ ആറിന്റെ പുനരുജ്ജീവനം തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിജയഗാഥയാണെന്ന് മുഖ്യമന്ത്രി 
അഭിപ്രായപ്പെട്ടു. മാതൃകാപരമായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നവീകരണം സാധ്യമാക്കിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. പുനരുജ്ജീവിപ്പിക്കുന്ന ജലസ്രോതസുകള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയമായ ഉപഭോഗം തടയുന്നതു വഴി ജലസ്രോതസുകള്‍ സംരക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി 30,000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായി. കേരളത്തിലെ മണ്മറഞ്ഞു പോയ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷനിലൂടെ സാധിച്ചു. അമിതമായ ഭൂവിനിയോഗവും ജലചൂഷണവും പ്രകൃതി വിഭവങ്ങളുടെ ആശാസ്ത്രീയമായ ഉപയോഗവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടംപേരൂര്‍ കാര്‍ത്യായനി ക്ഷേത്ര മൈതാനത്തു നടന്ന ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കുട്ടംപേരൂര്‍ ആറ് ഒരു പ്രദേശത്തിന്റെ തന്നെ ജീവനാഡി ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നിരവധിയാളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ആറ് പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞത്. മത്സ്യ തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗമായി പുഴ മാറുമെന്നും അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി മുഖ്യാതിഥിയായി. നവീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ബുധനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. വിശ്വംഭര പണിക്കരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പുഷ്പലത മധു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, മാവേലിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. സുകുമാരി, മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി രത്‌നകുമാരി, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ വത്സല മോഹന്‍, ഹേമലത മോഹന്‍, ജി. ആതിര, ഗ്രാമപഞ്ചായത്തഗംങ്ങളായ ജി. രാമകൃഷ്ണന്‍, സുനില്‍ ശ്രദ്ധേയം,  കെ.സി രവികുമാര്‍, ബി.കെ പ്രസാദ്, കെ.ആര്‍  മോഹനന്‍, രാജേഷ് ഗ്രാമം, കെ. കെ. രാജേഷ് കുമാര്‍, സുജാത മുരളി, ടി. സുജാത, സലിം പഠിപ്പുരക്കല്‍, വത്സല ബാലകൃഷ്ണന്‍, ശാലിനി രഘുനാഥ്, ജി. മോഹനന്‍. ജി. ഉണ്ണികൃഷ്ണന്‍, രാജി ബാബു, ശാന്ത ഗോപകുമാര്‍, ശ്രീജ ശ്രീകുമാര്‍, രാധാമണി ശശീന്ദ്രന്‍, മധു പുഴയോരം, അനീഷ് മണ്ണാരേത്ത്, ബിന്ദു പ്രദീപ്, പ്രവീണ്‍ കുമാര്‍, സി. ജ്യോതി, ടി. വി ഹരിദാസ്, ഉഷാകുമാരി, ശോഭാ മഹേശന്‍, എസ്. സുരേഷ്, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍.പ്രിയേഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആഷ ബീഗം, അസ്സിസ്റ്റന്റ എഞ്ചിനീയര്‍ സി. ജ്യോതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ നിന്നും അനുവദിച്ച 15.70 കോടി രൂപ ചെലവഴിച്ച് മൂന്നു ഘട്ടങ്ങളിലായാണ് കുട്ടന്‍പേരൂര്‍ ആറ് നവീകരിച്ചത്. 

date