Skip to main content

യോഗ കോഴ്സ് പ്രവേശനം: തീയതി നീട്ടി

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ  ഏപ്രിൽ 20 വരെയും 100 രൂപ പിഴയോടെ ഏപ്രിൽ 27 വരെയും ഫീസടച്ചു രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ:   0481 2300443, 9496094157, 9947985329

date