Skip to main content
ഫോട്ടോ-ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം ഡി.എം.ഒ. ഡോ. കെ.പി റീത്ത ഉദ്ഘാടനം ചെയ്യുന്നു.

ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു

 

ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത നിര്‍വഹിച്ചു. പാലക്കാട് ഐ.എം.എ. ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ് അധ്യക്ഷയായി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നാസര്‍ ദിനത്തില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, പാലക്കാട് ഗവ വനിത ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ടി. പ്രേംകുമാര്‍, ജില്ലാ ടി.ബി. ഓഫിസര്‍ ഡോ. സജീവ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ ആല്‍ജോ സി. ചെറിയാന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ടി. സുബ്രഹ്മണ്യന്‍ സംസാരിച്ചു. തുടര്‍ന്ന് നവജാത ശിശുക്കളുടെയും കുട്ടികളുടെയും വീട്ടില്‍ വെച്ചുള്ള പരിചരണം എന്ന വിഷയത്തില്‍ ഡോ. ആനന്ദ് എന്‍. മേനോന്‍, പ്രിയ എന്നിവരും ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്ന വിഷയത്തില്‍ ഡോ. ടി. ഭാഗ്യനാഥ് ബോധവത്ക്കരണ സെമിനാര്‍ നടത്തി. മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ പങ്കെടുത്തു.

 

date