Skip to main content
ഫോട്ടോ-ജില്ലയിലെ ആദ്യ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

ജില്ലയിലെ ആദ്യ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

ജില്ലയിലെ ആദ്യ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. മികച്ച സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സംരംഭം സുസ്ഥിരമാക്കുന്നതിനും സംരംഭകര്‍ സംരംഭ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ സജ്ജരാകണമെന്ന് എം.എല്‍.എ പറഞ്ഞു. എം.ഇ.ആര്‍.സി ബ്ലോക്കായി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂരിലെ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ് പദ്ധതി വിശദീകരിച്ചു. പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്കിനകത്തുള്ള മികച്ച സംരംഭകരെ ആദരിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അംബുജം പ്രകാശന്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സലീം പ്രസാദ്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, എം.ഇ.ആര്‍.സി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുശീല, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്ദു മാനസ് എന്നിവര്‍ സംസാരിച്ചു.
 

date