Skip to main content

കിലെ മാധ്യമ അവാർഡിന് അപേക്ഷിക്കാം

കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷം പത്രങ്ങൾ,വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങൾക്ക് കിലെ അവാർഡ് നൽകുന്നു. വിവിധ മേഖലകളിലെ പ്രഗത്ഭരടങ്ങുന്ന പാനലാണ് മികച്ച ലേഖനം തെരഞ്ഞെടുക്കുന്നത്. മികച്ച ലേഖനത്തിന്, 25000 /- രൂപ ക്യാഷ് അവാർഡും,  ഫലകവും, പ്രശസ്തി പത്രവും നൽകും.

അവാർഡിനു പരിഗണിക്കേണ്ട ലേഖനങ്ങൾ/ വാർത്തകൾ, ലേഖകന്റെ  വിശദവിവരങ്ങൾ സഹിതം അപേക്ഷ ഏപ്രിൽ 17 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി  സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ ), തൊഴിൽ ഭവൻ,വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം 33-. അല്ലെങ്കിൽ  kiletvm@gmail.com എന്ന ഇ -മെയിൽ വിലാസത്തിലോ,   അയക്കേണ്ടതാണ്.കിലെയുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളും സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0471 2309012, 8848248109.

date