Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രദര്‍ശന- വിപണന മേളയുടെ പ്രചാരണാര്‍ത്ഥം മലപ്പുറം ജില്ലാ ആസ്ഥാനത്തും പൊന്നാനി, തിരൂര്‍, താനൂര്‍, കുറ്റിപ്പുറം, എടപ്പാള്‍, ചമ്രവട്ടം, വളാഞ്ചേരി, തവനൂര്‍, കോട്ടക്കല്‍ തുടങ്ങി നഗരപരിസരങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥലങ്ങളില്‍ താഴെ പറയും പ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

മികച്ച നിലവാരമുള്ള തുണി ഫ്‌ളക്‌സ് ബോര്‍ഡുകള്‍:

6 അടി ഉയരം 4 അടി വീതി    - 50 എണ്ണം
8 അടി ഉയരം 6 അടി വീതി    - 50 എണ്ണം
12 അടി ഉയരം 10 അടി വീതി    - 5 എണ്ണം

മള്‍ട്ടി കളര്‍ കൊറിഗേറ്റഡ് ബോര്‍ഡ്: 
(പൊന്നാനിയുടെ 10 കിലോമീറ്റര്‍ പരിധിയില്‍)

3.75 അടി ഉയരം 2.75 അടി വീതി     -  1000 എണ്ണം
(5 ply, ഡബിള്‍ സൈഡ് ലാമിനേറ്റഡ് & സീല്‍ഡ്)

നിബന്ധനകള്‍:
1.    ബോര്‍ഡുകള്‍ക്കുള്ള ഡിസൈന്‍ ചെയ്തു നല്‍കും.
2.    തുണി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്റ്റീല്‍ നിര്‍മ്മിതമോ നല്ല മരക്കഷ്ണം കൊണ്ട് നിര്‍മ്മിച്ചതോ ആയിരിക്കേണ്ടതും നേരെ ഉറച്ച് നില്‍ക്കുന്ന തരത്തിലുള്ളതുമായിരിക്കണം.
3.    മികച്ച തുണി ഫ്‌ളക്‌സില്‍ ഉയര്‍ന്ന നിലവാരത്തില്‍ പ്രിന്റ് ചെയ്യേണ്ടതാണ്.
4.    നിര്‍ദ്ദേശിക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. ബോര്‍ഡുകള്‍ ഏപ്രില്‍ 25 നകവും കൊറിഗേറ്റഡ് ബോര്‍ഡ് 28 നകവും പൂര്‍ണമായി സ്ഥാപിക്കേണ്ടതാണ്. പരിപാടി കഴിഞ്ഞ ശേഷം മെയ് 13 നകം വലിയ ബോര്‍ഡുകള്‍ എല്ലാം മാറ്റേണ്ടതുമാണ്.
5.    ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങള്‍ കരാറുകാരന്‍ പൂര്‍ത്തിയാക്കേണ്ടതും നിരോധിത സ്ഥലങ്ങളില്‍ ഒരു കാരണവശാലും സ്ഥാപിക്കാന്‍ പാടില്ലാത്തതുമാണ്. പൊതുജനങ്ങള്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കണം.
6.    വര്‍ക്ക് പൂര്‍ത്തിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ബില്‍തുക അനുവദിക്കൂ. 
7.    അതത് സമയങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താന്‍ ബാധ്യസ്ഥരായിരിക്കും.
8.    ക്വട്ടേഷന്‍ റദ്ദാക്കാനോ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും.

മേല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഓരോ ഇനത്തിനും വെവ്വേറെ തുക രേഖപ്പെടുത്തിയ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍  2023 ഏപ്രില്‍ 18 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം 12 ന് ഹാജറായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. സ്ഥാപന ഉടമയുടെ പേര്, പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടാവുന്ന നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കവറിനു പുറത്ത് എന്റെ കേരളം പ്രദര്‍ശന- വിപണന മേള 2023 ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം.

 

date