Skip to main content

പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ 'നവകേരളം വ്യത്തിയുളള കേരളം' കാമ്പയ്ന്‍ തുടങ്ങി

'നവകേരളം വ്യത്തിയുളള കേരളം' കാമ്പയ്ന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍ കാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മാര്‍ജ്ജനം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത് വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും അജൈവമാലിന്യങ്ങള്‍ തരം തിരിച്ച് ഹരിതകര്‍മ്മ സേനയക്ക് കൈമാറണമെന്നും പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഘടകസ്ഥാപന മേധാവികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍, പുറപ്പുഴ പോളിടെക്‌നിക്കിലെ എന്‍ എസ് എസ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്യത്തില്‍ വഴിത്തല, പുറപ്പുഴ ജംഗ്ഷനുകളിലെ പൊതുഇടങ്ങള്‍, ഓടകള്‍, വെയിറ്റിംഗ് ഷെഡുകള്‍ തുടങ്ങിയവ ശുചീകരിച്ചു.

date