Skip to main content

ലോക ക്ഷയരോഗ ദിനം: ജില്ലാതല പരിപാടി ഇന്ന്

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചു ഈ വർഷത്തെ ജില്ലാതല പരിപാടി ഇന്ന് (മാർച്ച് 21) മലപ്പുറം വാരിയൻകുന്നത്ത് ടൗൺ ഹാളിൽ നടക്കും. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം' എന്നതാണ് ഈ വർഷത്തെ ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. രാവിലെ 8.30ന് മത്സര റാലി സംഘടിപ്പിക്കും. കലക്ടറുടെ വസതിക്ക് സമീപം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10ന് ടൗൺഹാളിൽ നടക്കുന്ന പൊതുസമ്മേളനം മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ മുഖ്യാതിഥിയാകും. മലപ്പുറം നഗരസഭാ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷൻ സിദ്ധീഖ് നൂറേങ്ങൽ അധ്യത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക മുഖ്യപ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് ദിനാചരണ സന്ദേശവും നടത്തും. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. നൂന മർജ ക്ഷയരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ടി.ബി ഓഫീസർ (ആരോഗ്യം) ഡോ. സി. ഷുബിൻ സ്വഗതവും ഡോ. അബ്ദുൽ ജലീൽ നന്ദിയും പറയും. ക്ഷയരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി രോഗികളെ കണ്ടെത്തി പൂർണ്ണമായി ചികിത്സിച്ച് രോഗമുക്തി കൈവരിക്കുന്നതിനായി രാജ്യമൊട്ടാകെ ക്ഷയരോഗ നിർമാർജന പരിപാടി നടപ്പാക്കുന്നത്. അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങളിൽ കഫ പരിശോധനയും ഗുണമേ•യുള്ള മരുന്നുകളുടെ തുടർച്ചയായ ലഭ്യതയും നേരിട്ടുള്ള നിരീക്ഷണത്തിലുള്ള മരുന്ന് കഴിക്കലും ഈ യജ്ഞത്തിന്റെ പ്രത്യേകതയാണ്. സൗജന്യമായി കഫ പരിശോധനയും ചികിത്സയും നടത്തുന്നതിലൂടെ സാധാരണ ടി.ബിയുടെയും എം.ഡി.ആർ ടി.ബി, എക്‌സ് ഡി.ആർ ടി.ബി എന്നിവയുടെ നേരത്തെയുള്ള കണ്ടെത്തലും കൃത്യമായ ചികിത്സയും നൽകുന്നതിന് സാധിക്കുന്നു. 1882ൽ റോബർട്ട് കോക്ക് എന്ന ശാസ്ത്രജ്ഞൻ ക്ഷയരോഗത്തിന് കാരണമായ മൈക്കോ ബാക്ടീരിയം എന്ന രോഗാണുവിനെ കണ്ടെത്തുകയും ആയതിന്റെ ഓർമ്മക്കായി എല്ലാ വർഷവും മാർച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.

date