Skip to main content

മാസ്സ് പ്ലോഗിങ് സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം കുന്നുമ്മൽ കേന്ദ്രീകരിച്ച് മാസ്സ് പ്ലോഗിംഗ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ കെ. സദാനന്ദൻ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്ലോഗിങ് വ്യയാമ രീതി നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നത് പൊതുമാലിന്യ പരിപാലന രംഗത്ത് സുസ്ഥിരത കൈവരിക്കാൻ അനിവാര്യമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ജോഗിങ് ചെയ്യുന്നതിനോടൊപ്പം മാലിന്യം ശേഖരിക്കുന്ന സ്വീഡിഷ് വ്യായാമ രീതിയാണ് പ്ലോഗിങ്. 'പ്ലോഗിങ് ഫോർ ഹെൽത്ത് ആൻഡ് എൻവിയോർമെന്റ്' എന്ന സന്ദേശം മുന്നോട്ട് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം വ്യായാമ കൂട്ടായ്മായ ഫ്രണ്ട്സ്, ഡോട്ട് അക്കാദമി വിദ്യാർത്ഥികൾ, ജില്ലാ പ്രൊജക്ട് മാനേജർ എം ഷമീം, കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്‌പേർട്ട് സി. മുഹമ്മദ് ഫാസിൽ, ആർ.ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങി 140 ലേറെ പേർ പങ്കെടുത്തു. പ്ലോഗിങ്ങിലൂടെ ശേഖരിച്ച അജൈവ മാലിന്യങ്ങൾ മലപ്പുറം നഗരസഭക്ക് കൈമാറി. മാർച്ച് 14 മുതൽ ജില്ലയുടെ വിവിധ ഇടങ്ങളിൽ മാലിന്യ പരിപാലന ക്ലാസ്സുകൾ, പോസ്റ്റർ, വീഡിയോ ക്യാമ്പയിൻ പ്രചാരണം തുടങ്ങിയവ സംഘടിപ്പിച്ചാണ് മാസ്സ് പ്ലോഗിങ് നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിൽ എല്ലായിടത്തും പ്ലോഗിങ് വ്യായാമ രീതി വ്യാപകമാക്കാൻ ലക്ഷ്യമിടുകയാണ് ആർ.ജി.എസ്.എ മലപ്പുറം യൂണിറ്റ്.

date