Skip to main content

മന്ത്രിമാർ പങ്കെടുക്കുന്ന വന സൗഹൃദ സദസ്സ് ഇന്ന് കരുളായിയിൽ

 

 

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും ചർച്ച നടത്തി പരിഹാരം കാണാനുമായി സർക്കാർ നടത്തുന്ന വനസൗഹൃദ സദസ്സ് ഇന്ന് (ശനിയാഴ്ച)  രാവിലെ 9.30-ന് കരുളായി പിജി ഓഡിറ്റോറിയത്തിൽ  നടക്കും. വനം- വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. പിവി അൻവർ എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎ മാരയ എപി അനിൽകുമാർ , പികെ ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എംകെ റഫീഖ എന്നിവർ പങ്കെടുക്കും. 

 

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, ചർച്ചയിലൂടെ പരിഹാരം കണ്ടത്തുന്നതിനുമായി സർക്കാർ ആവിഷ്കരിച്ച കർമ്മപരിപാടിയാണ് "വനസൗഹൃദ സദസ്സ് ".  സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 20 വേദികളിലായാണ് പരിപാടി നടത്തുന്നത്. 

 

കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ വളാഞ്ചേരി, കഞ്ഞിപ്പുരയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെയും ഇക്കോഷോപ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനവും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ശനിയാഴ്ച നിര്‍വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും.

 

 

date