Skip to main content

നവീകരിച്ച ആരോഗ്യ കേരളം ജില്ലാ ഓഫീസ് ഉദ്ഘാടനം നാളെ

ആരോഗ്യ കേരളത്തിന്റെ നവീകരിച്ച ജില്ലാ ഓഫീസ് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നാളെ (ഏപ്രിൽ 12) ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അധ്യക്ഷത വഹിക്കും. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ബി-3 ബ്ലോക്കിലെ ഓഫീസാണ് നവീകരിച്ച ശേഷം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവർ വിശിഷ്ടാതിഥികളാവും. എൻ.എച്ച്.എം ഡയറക്ടർ ഫിനാൻസ് ഗീതാമണിയമ്മ, സ്റ്റേറ്റ് അഡ്മിൻ ആന്റ് എച്ച്.ആർ മാനേജർ കെ സുരേഷ്, ചീഫ് എൻജിനീയർ ടി.എൻ മിനി തുടങ്ങിയവർ പങ്കെടുക്കും.

 

date