Skip to main content

പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി: പൊന്നാനിയിൽ അവലോകന യോഗം ചേർന്നു

പൊന്നാനി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കുണ്ടുകടവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് നവീകരണം, ടൈൽ വിരിക്കൽ ഉൾപ്പടെയുള്ള നവീകരണ പ്രവൃത്തികൾ ഏപ്രിൽ 30നകം പൂർത്തിയാക്കാനും മാറഞ്ചേരി കാന നിർമാണം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. പൊന്നാനി കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജിന്റെ  അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും തുറവാണം പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി. പൊതുമരാമത്ത് വകുപ്പിന് കീഴിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും. പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ റിജോ, ബിൽഡിങ്സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുകുൽ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിയ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് എൻജിനീയർ അനസ് എന്നിവർ സംബന്ധിച്ചു.

 

date