Skip to main content

കച്ചവടം പൊടി പൊടിച്ച് ജയിൽ വകുപ്പ്

ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണം എന്ന പതിവ് ശൈലിയിൽ നിന്നു മാറി കരകൗശല വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും നിർമ്മാണത്തിൽ കൈവെക്കുകയാണ് ജയിൽ വകുപ്പ്. 'എന്റെ കേരളം' എക്‌സിബിഷനിലെ ജയിൽ വകുപ്പിന്റെ വിപണന കേന്ദ്രത്തിലാണ് വൈവിധ്യമാർന്ന തുണിത്തരങ്ങൾ, പല വലിപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങൾ, ചെരുപ്പ്, കുട, ചപ്പാത്തി, കറികൾ, കോഴിമുട്ട, മിനറൽ വാട്ടർ, ചോക്ലേറ്റ് എന്നിവ ഒരുക്കിയിട്ടുള്ളത്. കണ്ണൂർ സെൻട്രൽ പ്രിസണിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിലെ അന്തേവാസികൾ നിർമിച്ച ഭക്ഷ്യോൽപന്നങ്ങളും വനിതാ ജയിലിൽ നിർമ്മിച്ച വസ്ത്രങ്ങളുമാണിവ. കോഴിമുട്ടക്കാണ് ആവശ്യക്കാർ ഏറെ. മറ്റ് ഭക്ഷണ വസ്തുക്കളും നല്ലരീതിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. മേള ആരംഭിച്ചത് മുതൽ നല്ല വില്പനയാണ് സ്റ്റാളിൽ നടക്കുന്നതെന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പി ഷിനി പറഞ്ഞു.

date